08:38am 08 September 2026
NEWS
സാത്താന്യ ശക്തികളെ തകർക്കാൻ പ്രാർത്ഥനാ ജീവിതത്തിന് മാത്രമേ കഴിയൂ: ജസ്റ്റീസ് ബഞ്ചമിൻ കോശി
14/09/2025  03:47 PM IST
nila
സാത്താന്യ ശക്തികളെ തകർക്കാൻ പ്രാർത്ഥനാ ജീവിതത്തിന് മാത്രമേ കഴിയൂ: ജസ്റ്റീസ് ബഞ്ചമിൻ കോശി

ചെങ്ങന്നൂർ: സാത്താന്യ ശക്തികളെ തകർക്കാൻ പ്രാർത്ഥനാ ജീവിതത്തിന് മാത്രമേ കഴിയുകയുള്ളുവെന്ന് ജസ്റ്റീസ് ബഞ്ചമിൻ കോശി പറഞ്ഞു. വൈ എം സി ഏ സൗത്ത് വെസ്റ്റ് ഇൻഡ്യാ റീജിയൻ എക്യൂമെനിക്കൽ ബോർഡ് പ്രവർത്തനോദ്ഘാടനം ചെങ്ങന്നൂർ വൈ എം സി ഏയിൽ നിർവ്വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു മുൻ ദേശീയ ചെയർമാൻ കൂടിയായ ബഞ്ചമിൻ കോശി. എക്യൂമെനിക്കൽ ബോർഡ് ചെയർമാൻ ജേക്കബ്ബ് വഴിയമ്പലം അദ്ധ്യക്ഷത വഹിച്ചു. ആശയ വിനിമയം ശരിയായ തോതിൽ സമൂഹത്തിലെ പല തട്ടുകളിലും നടക്കാത്തത് ആണ് ഇന്നത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പറഞ്ഞു. റീജിയണൽ ചെയർമാൻ പ്രൊഫ അലക്സ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. വി. സി സാബു വിഷയാവതരണം നടത്തി. റീജിയണൽ സെക്രട്ടറി ഡോ. റെജി വർഗീസിനെ ചടങ്ങിൽ ആദരിച്ചു.
ചെങ്ങന്നൂർ നഗരസഭാ ചെയർ പേഴ്സൺ ശോഭ വർഗീസ് ,
തോമസ് ചാക്കോ , വർഗീസ് അലക്സാണ്ടർ , ഫാ. ദാനിയേൽ പുല്ലേലിൽ , അലക്സാണ്ടർ കാരയ്ക്കാട് , ജാജി ജേക്കബ്ബ് , അലക്സ് എം നൈനാൻ, സാബു പരിമണം , ജോൺ മാത്യു , ഫാ ഗീവർഗീസ് പൊന്നോല , സുജ ജോൺ, ജോസഫ് ജോൺ, സതീഷ് മാണിക്കശേരി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.